മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ്പ് പരീക്ഷ നടത്തി

മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സ്കോളർഷിപ്പ് പരീക്ഷ നടത്തി. ഓരോ സ്കൂളിൽ നിന്നും മികവ് പുലർത്തുന്ന കുട്ടികൾക്ക് ആദരവും സ്കോളർഷിപ്പും നൽകുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി LSS പരീക്ഷ പരിശീല പരിപാടിയും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് ഇ.എം എസ് ഹാളിൽ വച്ച് നടന്ന അധ്യാപക സംഗമത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്തു. പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു.

എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് ചരിത്ര വിഭാഗം ഹെഡായ ഡോ. ശ്രീജിത് മുഖ്യപ്രഭാഷണം നടത്തി, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ എം.പി അഖില മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, സബിത ടീച്ചർ, ശ്രീകല ടീച്ചർ, സുധ ഊരാളുങ്കൽ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ സ്വാഗതവും പി.ഇ.സി. കൺവീനർ സനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

