KOYILANDY DIARY.COM

The Perfect News Portal

പട്ടികജാതി ക്ഷേമസമിതി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാ‍ര്‍ച്ച് നടത്തി

കൊയിലാണ്ടി: ജാതി സർട്ടിഫക്കറ്റ് അനുവദിക്കുന്നതിന് അടിസ്ഥാനരഹിതമായ തടസ്സവാദങ്ങൾ ഉന്നയിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ “ജാതി സർട്ടിഫക്കറ്റ് ഔദാര്യമല്ല അവകാശമാണ്” എന്ന മുദ്രാവാക്യവുമായി സംസ്ഥാനവ്യാപകമായി നടത്തിയ താലൂക്ക് ഓഫീസ് മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാ‍ച്ച് നടത്തി.

പ്രതിഷേധ മാർച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ഉദ്‌ഘാടനം ചെയ്‌തു. പി കെ എസ് സംസ്ഥാനസമിതി അംഗം ഷാജി തച്ചയിൽ അധ്യക്ഷനായിരുന്നു. സിപിഐ(എം) ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ, കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ, കെ എസ് കെ ടി യു സംസ്ഥാനകമ്മിറ്റി അംഗം പി ബാബുരാജ്, പി കെ എസ് ജില്ലാകമ്മിറ്റി അംഗം പി കെ രാജേഷ് എന്നിവർ സംസാരിച്ചു.

പി പി രാജീവൻ സ്വാഗതവും, എം എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പി കെ എസ് ജില്ലാ വൈസ്പ്രസിഡന്റ് അനുഷ പി വി, ജില്ലാകമ്മിറ്റി അംഗങ്ങളായ ബിജിലേഷ്, ഷീന പി ഡി, ഉണ്ണി വേങ്ങേരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. 

Advertisements
Share news