KOYILANDY DIARY.COM

The Perfect News Portal

സന്ദീപ് വാര്യർ കോൺഗ്രസിൽ തന്നെയാണ് എത്തേണ്ടത്; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

സന്ദീപ് കോൺഗ്രസിൽ തന്നെയാണ് എത്തേണ്ടതെന്ന് പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയെ ക്ഷീണിപ്പിക്കുന്ന തീരുമാനം എന്ന നിലയിൽ സന്ദീപ് വാര്യർ ബിജെപി വിട്ടതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി ജെ പിയെ ഉപേക്ഷിച്ചതാണോ ബി ജെ പി രാഷ്ട്രീയം ഉപേക്ഷിച്ചതാണോയെന്ന് ഭാവിയിൽ കാണേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി ഉപേക്ഷിച്ചു പോകേണ്ട ഇടം കോൺഗ്രസ്‌ ആണോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

കെ പി സി സി പ്രസിഡൻ്റിൻ്റെ കൊലവിളി പ്രസംഗത്തിനുള്ള തിരിച്ചടിയാണ് ചേവായൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി പറഞ്ഞു. സംഘർഷത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നും സുധാകരൻ്റെ ആഹ്വാനം അനുസരിച്ചാണ് കോൺഗ്രസ് അതിക്രമം നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കായലിൽ സീപ്ലെയിൻ ഇറക്കുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഡാമുകൾ കേന്ദീകരിച്ചാകും സീ പ്ലെയിൻ സർവ്വീസ്, മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക ഉണ്ടെങ്കിൽ അവരുമായി ചർച്ചയ്ക്ക് തയ്യാർ ആണെന്നും മന്ത്രി വ്യക്തമാക്കി. മലമ്പുഴ ഡാമിൽ സീപ്ലെയ്ൻ ഇറക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്, മാട്ടുപ്പെട്ടി ഡാമിൽ സീപ്ലെയ്ൻ ഇറക്കുന്നതിലെ വനം വകുപ്പിന്റെ എതിർപ്പ് മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements
Share news