സുരക്ഷ കാപ്പാട് പെയിൻ & പാലിയേറ്റീവ് സംഗമം

തിരുവങ്ങൂർ: സുരക്ഷ കാപ്പാട് പാലിയേറ്റീവ് കിടപ്പു രോഗികളുടെയും, വളണ്ടിയർമാരുടെയും സംഗമം ‘പ്രാണഹർഷം’ സംഘടിപ്പിച്ചു. കാപ്പാട് ശാദി മഹലിൽ കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കാലത്ത് മുതൽ വൈകുന്നേരം വരെ നീണ്ട പരിപാടിയിൽ പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മാന്ത്രിക സല്ലാപം നടത്തി. നിരവധി ഗായകരുടെ സംഗീത വിരുന്ന്, രാജൻ വെള്ളാംതോട്ടിന്റെ വയലിൻ വാദനം, നാടൻ പാട്ട്, മിമിക്രി തുടങ്ങിയവ സംഗമത്തിന് സജീവത പകർന്നു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ബിപി ബബീഷ്, എം നൗഫൽ, അശോകൻ കോട്ട്, പി.കെ പ്രസാദ്, കെ.കെ. കേശവൻ, സിന്ധു മാട്ടുമ്മൽ, സുജാത, അതുല്ല്യ, സുരേഷ് മാട്ടുമ്മൽ തുടങ്ങിയവർ അതിഥികളുമായി സംവദിച്ചു.
