സേഫ് പഠനമുറി ഗുണഭോക്തൃ സംഗമവും വ്യവസായ സംരംഭകത്വ സെമിനാറും നടത്തി

.
കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി നഗരസഭയിലെ സിഡിഎസ് ഹാളിൽ വെച്ച് 2025 ഒക്ടോബർ 14 ന് സേഫ് പഠനമുറി ഗുണഭോക്തൃ സംഗമവും വ്യവസായ സംരംഭകത്വ സെമിനാറും നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

പ്രസ്തുത പരിപാടിയിൽ നഗരസഭ വ്യവസായ ഓഫീസർ നിജീഷ് ആർ ക്ലാസെടുത്തു. പരിപാടിക്ക് നഗരസഭയിലെ പട്ടികജാതി വികസന ഓഫീസർ അനിത കുമാരി പി. പി സ്വാഗതവും, പ്രമോട്ടർ പ്രബിഷ നന്ദിയും പറഞ്ഞു.
Advertisements

