സച്ചിൻദേവ് എംഎൽഎയ്ക്കും മേയർ ആര്യയ്ക്കും പെൺകുഞ്ഞ് പിറന്നു*

സച്ചിൻദേവിനും, ആര്യയ്ക്കും പെൺകുഞ്ഞ് പിറന്നു.. ബാലുശേരി എംഎൽഎ സച്ചിൻദേവിനും ഭാര്യ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആണ് സച്ചിൻ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.

തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറായത്. 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെയും ബാലുശേരി എംഎൽഎയായ സച്ചിൻദേവിന്റെയും വിവാഹം നടന്നത്.
