സെെബർ ആക്രമണം; ഷാഫി പറമ്പിലിനെതിരെ കെ കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യുഡിഎഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നൽകിയത്. കടുത്ത സെെബർ ആക്രമണമാണ് യുഡിഎഫുകാർ നടത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രമുഖ വ്യക്തികളും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.
