KOYILANDY DIARY.COM

The Perfect News Portal

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടക്കും

മീനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടക്കും. ഉത്സവത്തിനായി ഏപ്രിൽ ഒന്നിന് വൈകിട്ട് 5ന് നട തുറക്കും. രണ്ടിനാണ് കൊടിയേറ്റ്. ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പുതിയ ദർശന ക്രമം ആയിരുന്നു ഇത്തവണത്തെ പ്രത്യേകത. പുതിയ ദർശന രീതിയോട് ഭക്തർ സമ്മിശ്ര പ്രതികരണമാണ് നടത്തിയത്.

ഫ്ലൈ ഓവറിലൂടെയും ബലിക്കല്ലിനു മുന്നിലെ പുതിയ പാതയിലൂടെയുമാണ് ഭക്തരെ ഇത്തവണ കടത്തിവിട്ടത്. ഏപ്രിൽ മാസത്തിൽ നടതുറക്കുമ്പോൾ പുതിയ ദർശന രീതി തുടരുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ ദേവസ്വം ബോർഡ് തീരുമാനം എടുക്കും.

 

ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മുതലേ ഇവർക്കുള്ള ദർശനം ആരംഭിക്കു. രാത്രി 9 .30 ന് ഇവരുടെ സമയക്രമം അവസാനിക്കും. മാസ പൂജകൾക്കായി രാവിലെ അഞ്ചിന് നടതുറക്കും.

Advertisements
Share news