KOYILANDY DIARY.COM

The Perfect News Portal

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ തട്ടിപ്പ് കേസ്; ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

.

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍. എസ്‌ഐടിയാണ് കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വസതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് എല്ലാ പ്രതികള്‍ക്കും കഴിഞ്ഞ ദിവസം എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. പ്രതിപട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയും പിന്നാലെ ചോദ്യം ചെയ്യാനാണ് എസ്ഐടി തീരുമാനം.

 

ദ്വാരപാലക ശില്പത്തിലെയും വാതില്‍ പടിയിലേയയും സ്വര്‍ണ മോഷണത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ഹൈദരാബാദ് സ്വദേശി നാഗേഷ് എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി നേരത്തെ സൂചനയുണ്ടായിരുന്നു.

Advertisements
Share news