KOYILANDY DIARY.COM

The Perfect News Portal

ശബരിമല മണ്ഡലകാലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ്  ദർശനം നടത്താനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം ഇന്ന് മുതൽ (ശനിയാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും 8.30 മുതൽ 10 മണി വരേയും 10.30 മുതൽ 11.15  വരേയും 12 മുതൽ 12.30  വരേയുമാണ് ദർശനം നടത്താൻ കഴിയുക.വൈകുന്നേരം 4.30 മുതൽ 6.15 വരേയും  6.45 മുതൽ 7 .20 വരേയും ദർശനത്തിന് അനുവാദമുണ്ട്.

Share news