KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ മോഷണം: അന്വേഷണം വേഗത്തിലാക്കാൻ എസ്ഐടി

.

ശബരിമല സ്വർണ മോഷണ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ചു പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം രണ്ടാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ് ഐ ടി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ വന്ന കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വേഗത്തിലാക്കുന്നത്.

 

എത്രയും വേഗം കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും. നിലവിൽ കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അതോടൊപ്പം വിവിധ ഇടങ്ങളിലായി കട്ടിളപ്പാളി സ്വർണ മോഷണവുമായി ബന്ധപ്പെട്ട സ്വർണ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശോധനയും പ്രത്യേകം അന്വേഷണസംഘം തുടരുകയാണ്.

Advertisements

 

അതേസമയം, ശബരിമല സ്വര്‍ണമോഷണക്കേസില്‍ കടുത്ത സംശയങ്ങളാണ് ഹൈക്കോടതി ഇന്നലെ പ്രകടിപ്പിച്ചത്. സ്വര്‍ണ്ണം പൊതിഞ്ഞ പാളിയുടെ പകര്‍പ്പെടുത്ത് വന്‍ വിലയ്ക്ക് വില്‍ക്കാന്‍ പോറ്റി പദ്ധതിയിട്ടിരുന്നതായി സംശയിക്കുന്നുവെന്നും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറഞ്ഞു. ഉദ്യോസ്ഥതലത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് എസ് ഐ ടി അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Share news