ശബരിമല സ്വർണ്ണ മോഷണക്കേസ്: ജാമ്യം തേടി പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ
.
ശബരിമല സ്വർണ്ണ മോഷണക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം അനുവദിക്കണമെന്നും, കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയിൽ അറിയിച്ചിരിക്കുന്നത്.




