രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി; ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ മൂല്യം 90 കടന്നു
.
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ ഡോളറിനെതിരെ 90.13 രൂപ എന്ന നിലയിലേക്കാണ് മൂല്യം താഴ്ന്നത്. ഓഹരി വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഒരു ഡോളറിന് തൊണ്ണൂറ് രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും കടന്ന് രൂപ കൂടുതല്‍ ആഴങ്ങളിലേക്ക് വീഴുകയാണ്. ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ച് വീഴ്ചയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പണം പിന്‍വലിച്ചതും ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കിടയാക്കിയത്.

ഈ വര്‍ഷം ഇതുവരെ ഒന്നര ലക്ഷം കോടിയോളം രൂപയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചത്. ഐടി അടക്കം കയറ്റുമതി മേഖലയിലെ കമ്പനികള്‍ക്ക് രൂപയുടെ വീഴ്ച നേട്ടമാണ്. പക്ഷെ ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകളിലൊക്കെ വിലക്കയറ്റത്തിന് കാരണമാവും. കുടുംബങ്ങളെയും ബിസിനസുകളെയും ഇത് ബാധിക്കും. വിദേശ വായ്പയുള്ള കമ്പനികളുടെ തിരിച്ചടവ് ചെലവിലും വര്‍ധനയ്ക്ക് അത് ഇടയാക്കും. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ആര്‍ബിഐയുടെ ധന നയ സമിതി യോഗം ഇന്ന് തുടങ്ങിയത്.




