റഗ്ബി ജേതാവിനെ ആദരിച്ചു
.
കൊയിലാണ്ടി ദേശീയ സബ് ജൂനിയർ ഗേൾസ് റഗ്ബി ചാമ്പ്യൻഷിപ്പ് 2026 ലെ വെള്ളിമെഡൽ ജേതാവ് അവന്തിക എസ്. രജിത്തിനെ എൻഡിഎ കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ ആദരിച്ചു. കൊല്ലം ഏരിയയിലെ ഇന്നത്തെ പര്യടനത്തിൻ്റെ ഭാഗമായി അവന്തികയുടെ നെല്യാടിയിലെ വസതിയിലെത്തിയാണ് പൊന്നാടയണിയിച്ച് മെമൻ്റോയും നൽകി ആദരിച്ചത്.


ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ മുത്താമ്പി, വി.കെ മുകുന്ദൻ, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി പ്രീജിത്ത്, കർഷക മോർച്ച ജില്ലാ സോഷ്യൽ മീഡിയ കൺവീനർ കെ.കെ സുമേഷ്, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പെരുവട്ടൂർ. കൊല്ലം ഏരിയ പ്രസിഡണ്ട് പി.വി സംജിത് ലാൽ, ഏരിയ വൈസ് പ്രസിഡണ്ട് കെ.എം അഭിലാഷ് ബൂത്ത് ഇൻചാർജുമാരായ നാരായണൻ പാലോളിക്കുനി, പി.ടി സുനിൽ കുമാർ, 104, 105 ബുത്ത് പ്രസിഡണ്ടുമാരായ സുധാകരൻ, ബാലകൃഷ്ണൻ പരപ്പിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.




