KOYILANDY DIARY

The Perfect News Portal

റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ കെ എൻ മുഹമ്മദ് ഹാജി (87) നിര്യാതനായി

കൂട്ടാലിട: റിട്ട. അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയരക്ടർ നെല്ല്യാട്ട് കെ എൻ മുഹമ്മദ് ഹാജി (87) നിര്യാതനായി. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനും പൗരപ്രമുഖനും നവോത്ഥാന പ്രസ്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്നു അന്തരിച്ച കെ.എൻ.എം. കൂട്ടാലിട സലഫി ജുമാ മസ്ജിദ് പ്രസിഡൻ്റ്, വാകയാട് സലഫി ജുമാ മസ്ജിദ് പ്രസിഡൻ്റ്,  കെ.എൻ.എം.കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ്, സംസ്ഥാന കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട് കെ. എൻ. മുഹമ്മദ് ഹാജി.
മക്കൾ: സൗദ, സബീർ (മലബാർ ഗോൾഡ്). മരുമക്കൾ: അബ്ദുൽ ഗഫൂർ കുന്നത്തുപാലം, ഷംജീന രായരോത്ത് (കുരുടിമുക്ക്), ജനാസ നമസ്ക്കാരം: വ്യാഴാഴ്ച രാവിലെ 8.30ന് കൂട്ടാലിട ടൗൺ ജുമാ മസ്ജിദിൽ, രാവിലെ 9 മണിക്ക് പാലോളി മഹല്ല് ജുമാ മസ്ജിദിൽ.