കൊയിലാണ്ടി താലൂക്കിൽ റേഷൻ കടകളിൽ എഫ്.സി.ഐ വിതരണം ചെയ്തത് പുഴുവരിച്ച പച്ചരി
കൊയിലാണ്ടി താലൂക്കിൽ റേഷൻ കടകളിൽ എഫ്.സി.ഐ വിതരണം ചെയ്തത് പുഴുവരിച്ച പച്ചരി. FCI വഴി NFSA യിൽ നിന്നും റേഷൻ കടകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന പച്ചരിയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തയത്. കരിവണ്ണൂർ NFSA യിലേക്ക് 14, 15 തിയ്യതികളിൽ തിക്കോടി FCIയിൽ നിന്നു ലഭിച്ച പച്ചരിയിലാണ് പുഴു നിറഞ്ഞതും ഗുണ നിലവാരമില്ലാത്തതും ആയ അരി വിതരണം ചെയ്തത്. ഇതോടെ അരി ഇറക്കാൻ NFSA യിലെ തൊഴിലാളികൾ തയ്യാറായില്ല. പിന്നീട് നിർബന്ധത്തിന്റെ ഭാഗമായി ഇറക്കേണ്ടി വന്നതായി തൊഴിലാളികൾ പറഞ്ഞു.

NFSA യിലുള്ള ഇതേ ഗുണനിലവാരമില്ലാത്ത പച്ചരി റേഷൻ കടകളിലേക്ക് കയറ്റി അയക്കുകയുമുണ്ടായി. റേഷൻ കടകളിലുള്ള ഗുണനിലവാരമില്ലാത്ത പച്ചരി തിരിച്ചെടുക്കണമെന്നും NFSA യിൽ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത പച്ചരി റേഷൻ കടകളിലേക്ക് വിതരണത്തിനായി അയക്കരുതെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, താലൂക്ക് പ്രസിഡണ്ട് പുതുക്കോട് രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.



