KOYILANDY DIARY.COM

The Perfect News Portal

ഹോമിയോ ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് ഓഫ് കൊയിലാണ്ടി ഹോട്ട് വാട്ടർ ഡിസ്പെൻസർ നൽകി

കൊയിലാണ്ടി നഗരസഭാ സർക്കാർ താലൂക്ക് ഹോമിയോ ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് ഓഫ് കൊയിലാണ്ടി ഹോട്ട് വാട്ടർ ഡിസ്പെൻസർ നൽകി. ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പ്രജില അദ്ധ്യക്ഷം വഹിച്ചു. ഹോട്ട് വാട്ടർ ഡിസ്പെൻസർ റോട്ടറി ക്ലബ്  ഓഫ് കൊയിലാണ്ടി ഡിസ്ട്രിക്ട് 3204, ക്ലബ് നം. 31513 പ്രസിഡണ്ട് സുഗതനിൽ നിന്നും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഏറ്റു വാങ്ങി. ചടങ്ങിന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ. കെ.സി സ്വാഗതവും മെഡിക്കൽ ഓഫീസർ (NAM) ഡോ.റസ്മിന നന്ദിയും രേഖപ്പെടുത്തി.

ആശുപത്രി വികസന സമിതി അംഗങ്ങളായ ചന്ദ്രശേഖരൻ, വിജയഭാരതി ടീച്ചർ, പ്രസാദ്, വത്സരാജ് കേളോത്ത്, റോട്ടറി ക്ലബ് ഭാരവാഹികളായ ചന്ദ്രശേഖരൻ, ബൽരാജ്. കെ.കെ, കേണൽ അരവിന്ദാക്ഷൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രസ്തുത water dispenser പ്രവർത്തന ക്ഷമം ആകുന്നതോടെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചൂട് വെള്ളം യഥേഷ്ടം ലഭ്യമാകുന്നതാണെന്ന് ചെയർപേഴ്സണും ആശുപത്രി സൂപ്രണ്ടും അറിയിച്ചു. 

Share news