റോട്ടറി ക്ലബ്ബ് കൊയിലാണ്ടി GVHS സ്കൂളിൽ ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകി

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് കൊയിലാണ്ടി GVHS സ്കൂളിൽ ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു നൽകി. രഞ്ജിത്ത് മയൂരിയുടെ സ്മരണാർത്ഥം നിർമ്മിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ നിർവ്വഹിച്ചു. ചടങ്ങിൽ പ്രസിഡണ്ട് സുഗതൻ ടി. അധ്യക്ഷത വഹിച്ചു.

പി ടി എ പ്രസിഡണ്ട് സുജീന്ദ്രൻ വി, റോട്ടറി സെക്രട്ടറി ചന്ദ്രശേഖരൻ ടി കെ, വി എച്ച് എസ് സി പ്രിൻസിപ്പാൾ ബിജേഷ് യു, എസ് എം സി ചെയർമാൻ ഹരീഷ്, റിട്ട. ആർ ഡി ഓ രാജൻ കെ കെ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി സ്വാഗതവും ഹെഡ് മിസ്ട്രെസ് ഷാജിത ടി നന്ദിയും പറഞ്ഞു. ഉദ്ഘടനത്തിന് ശേഷം സ്കൂൾ കുട്ടികളുടെ ചെണ്ട മേളം സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി.

