KOYILANDY DIARY.COM

The Perfect News Portal

റോബോട്ടുകൾക്കും ഇനി വേദനിക്കും: മനുഷ്യരുടേതിന് സമാനമായ ത്വക്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ

.

വളരെ സെൻസിറ്റീവും വേഗം പ്രതികരിക്കുകയും ചെയ്യുന്ന അവയവമാണ് ചർമ്മം. സ്പർശനവും വേദനയും വേഗം മനസ്സിലാക്കാനും അതിനനുസരിച്ച് ത്വരിതമായി പ്രവർത്തിക്കാനും സാധിക്കുന്ന കൃത്രിമ ചർമ്മം റോബോട്ടുകൾക്കായി വികസിപ്പിച്ച് ശാസ്ത്രജ്ഞർ. മർദ്ദം മനസിലാക്കുക മുതലായ അടിസ്ഥാനപരമായ കാര്യങ്ങൾ മാത്രമേ നിലവിലുള്ള റോബോട്ടിക് ഇലക്ട്രോണിക് ചർമ്മങ്ങൾക്ക് സാധിക്കുകയുള്ളൂ. സ്പർശിക്കുന്നത് മനസ്സിലാക്കാനും, വേദനയും പരുക്കും തിരിച്ചറിയാനും സാധിക്കുന്ന പുതിയ ന്യൂറോമോർഫിക് റോബോട്ടിക് ഇ-സ്കിനാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്.

 

മനുഷ്യ ചർമ്മം പോലെ നേരിയ സ്പർശങ്ങൾ പോലും മനുഷ്യനാഡീവ്യവസ്ഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ ചർമ്മത്തിന് തിരിച്ചറിയാൻ സാധിക്കും. ചുരുക്കിപറഞ്ഞാൽ മനുഷ്യ ചർമ്മം പോലെ തന്നെയാണ് ഈ റോബോട്ടിക് ചർമ്മവും പ്രവർത്തിക്കുക. ഈ ചർമ്മത്തിന് കേടുപാടുകൾ സംഭവിച്ചാൽ റോബോട്ടിന് തന്നെ തിരിച്ചറിയാനും സാധിക്കും.

Advertisements

 

ചർമ്മത്തിന്റെ ഓരോ ചെറിയ മൊഡ്യൂളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നത് സൂചിപ്പിക്കാൻ ഒരു ലോ-ഫ്രീക്വൻസി സിഗ്നൽ അയച്ചു കൊണ്ടേ ഇരിക്കും. സിഗ്നൽ മുറിഞ്ഞാൽ ആ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും സാധിക്കും. മോഡുലാർ രീതിയിലാണ് ചർമം രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്നതിനാൽ കേട് വന്ന ഭാഗം വേഗം മാറ്റി സ്ഥാപിക്കാനും സാധിക്കും.

Share news