KOYILANDY DIARY.COM

The Perfect News Portal

കേരളത്തില്‍ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായി റിതിഷ

കേരളത്തില്‍ പിഎച്ച്ഡി അഡ്മിഷന്‍ നേടിയ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായി ചരിത്രം കുറിച്ച് റിതിഷ. കാലടി സംസ്‌കൃത സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലാണ് റിതിഷ പിഎച്ച്ഡി പ്രവേശനം നേടിയത്. കഴിഞ്ഞ തവണ യുജിസി നെറ്റ് ജെആര്‍എഫും നേടിയിരുന്നു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ് റിതിഷ. വനിതാ സബ് കമ്മിറ്റി ജോയിന്റ് കണ്‍വീനറും കൂടിയാണ്. കാലടി സർവകലാശാലയിലെ പുതുക്കിയ ജെന്റര്‍ പോളിസി നിര്‍മാണ കമ്മിറ്റിയിലെ അംഗമായിരുന്നു. യമുന കെ, മിനി ടി, ഷംഷാദ് ഹുസ്സൈന്‍ കെടി, ശീതള്‍ എസ് കുമാര്‍, പ്രമീള എ കെ, സാജു ടിഎസ്, ആരിഫ് ഖാന്‍, നാദിറ മെഹറിന്‍ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

 

ജെൻഡർ ഇവാല്വേഷൻ ആൻഡ് മോണിട്ടറിങ് കമ്മിറ്റിയുടെ കണ്‍വീനറായ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് മേധാവിയും ദാക്ഷായണി വേലായുധന്‍ സെന്റര്‍ ഫോര്‍ വുമണ്‍ സ്റ്റഡീസ് കോഡിനേറ്ററുമായ പ്രാെഫസര്‍ ഡോ. ഷീബ കെ.എം, കമ്മിറ്റി ഫോർ പോളിസി ഫ്രെയിമിങ് കണ്‍വീനറായ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രാെഫസര്‍ ഡോ. രേഷ്മ ഭരദ്വാജ് എന്നിവരാണ് ജെൻഡർ പോളിസി രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത്.

Advertisements
Share news