യുപിയില്‍ ബിജെപിയെ ഞെട്ടിച്ച് ഫലം; ആറ് കേന്ദ്രമന്ത്രിമാര്‍ പിന്നില്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്. അതേസമയം അമേഠിയിലും റായ്ബറേലിയും കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യം 80 സീറ്റുകളില്‍ ഭൂരിഭാഗം സീറ്റുകളിലും മുന്നിലാണ്.
