പ്രശസ്ത തെയ്യം കലാകാരൻ ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (86) അന്തരിച്ചു

ഉള്ള്യേരി: പ്രശസ്ത തെയ്യം കലാകാരൻ ആനവാതില്‍ രാരോത്ത് മീത്തല്‍ നാരായണ പെരുവണ്ണാന്‍ (86) അന്തരിച്ചു. ശവസംസ്കാരം വെള്ളിയാഴ്ച കാലത്ത് 11 മണിക്ക്. 70 വര്‍ഷമായി തെയ്യം കെട്ടിയാടുന്ന നാരായണ പെരുവണ്ണാന് 2007ല്‍ സംസ്ഥാന സര്‍ക്കാറിൻറെ ഫോക് ലോര്‍ അവാര്‍ഡും 2018ലും ഫോക് ലോര്‍ ഫെലോഷിപ്പും ലഭിച്ചു. അമേരിക്കയിലും സിംഗപ്പൂരിലും ദുബായിലുമൊക്കെ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്.

എണ്‍പത്തിയഞ്ചാം വയസ്സിലും ആനവാതില്‍ ചൂരക്കാട്ട് അയ്യപ്പക്ഷേത്രത്തിലെ ഉപദേവനായ കണ്ണിക്കകരുമകൻറെ വെളളാട്ട് കെട്ടിയാടി 58 വര്‍ഷത്തെ പതിവ് തെറ്റിക്കാതെയാണ് അദ്ദേഹം വെളളാട്ട് കെട്ടിയാടിയത്. അരനൂറ്റാണ്ടിലധികമായി ഈ രംഗത്തെ നിറ സാന്നിധ്യമാണ് നാരായണ പെരുവണ്ണാന്. 2016-ല്‍ രാഷ്ട്രപതി ഭവനില്‍ തെയ്യം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഒരു ഉത്സവസീസണില്‍ ഇദ്ദേഹം തൊണ്ണൂറോളം ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യവും വെള്ളാട്ടവും കെട്ടിയാടും. പതിനഞ്ചാം വയസ്സ് മുതലാണ് തെയ്യം കെട്ടി തുടങ്ങിയത്. 70 വര്‍ഷമായി തെയ്യം കെട്ടിയാടുന്നു. 2007ല്‍ സംസ്ഥാന സര്‍ക്കാറിൻറെ ഫോക് ലോര്‍ അവാര്‍ഡും 2018ലും ഫോക് ലോര്‍ ഫെലോഷിപ്പും ലഭിച്ച ഇദ്ദേഹം അമേരിക്കയിലും സിംഗപ്പൂരിലും ദുബായിലുമൊക്കെ തെയ്യവും തിറയും അവതരിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടത്തിയ പരിപാടികളിലും തെയ്യമവതരിപ്പിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സീസണില്‍ 90 ക്ഷേത്രങ്ങളില്‍ നാരായണനും കുടുംബവും വ്യത്യസ്തങ്ങളായ തെയ്യങ്ങള്‍ അവതരിപ്പിക്കും. കടുത്ത വ്രത നിഷ്ടയോടെയാണ് തെയ്യം കെട്ടിയാടുക. മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്.
