KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത ഗായികയും പത്മവിഭൂഷൺ അവാർഡ് ജേതാവുമായ ആശാ ഭോസ്‌ലെ (92) അന്തരിച്ചു

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.  ആരോഗ്യനിലയെക്കുറിച്ച്  കൊച്ചു മകൾ  ഗായിക സനായ് ഭോസ്ലെയാണ് രോഗ വിവരം  ക‍ഴിഞ്ഞ ദിവസം പങ്കുവെച്ചത്. “ചുരാ ലിയാ ഹേ തുംനേ ജോ ദിൽ കോ” “പിയാ തു അബ്തോ ആജാ”, “രംഗീലാ രേ”, “ശരാരാ ശരാരാ” തുടങ്ങിയ ഗാനങ്ങളിലൂടെ  തലമുറകളെ വിസ്മയിപ്പിച്ച ഗായികയാണ്  ആശാ ഭോസ്ലെ. 

1943ൽ  മാഝ ബാല എന്ന മറാത്തി ചിത്രത്തിലൂടെയാണ്  ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗസൽ മുതൽ ക്ലാസിക്കൽ വരെയുള്ള വൈവിധ്യമാർന്ന ശൈലികളിൽ മികവ് തെളിയിച്ചു. സെപ്റ്റംബർ 8ന് 93-ാം പിറന്നാൾ ആഘോഷിക്കാനൊരുങ്ങുകയായിരുന്നു. അതിനിടെയാണ് അന്ത്യം സംഭവിച്ചത്.

Share news
error: Content is protected !!