കാവുംവട്ടം അങ്കണവാടിയുടെ പുതുക്കിപ്പണിത കെട്ടിടം ഉദാഘാടനം ചെയ്തു
കൊയിലാണ്ടി: വടകര മുൻ എം.പി കെ മുരളീധരൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത കാവുംവട്ടം അംഗൻവാടി കെട്ടിടം ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് അധ്യക്ഷതവഹിച്ചു. കെട്ടിടത്തിൻ്റെ പണി സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്റ്റർ ”സുധേഷിന്” വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഉപഹാര സമർപ്പണം നടത്തി.

ചടങ്ങിൽ 30 വർഷത്തെ സേവനം പൂർത്തിയാക്കിയ അംഗനവാടി അധ്യാപിക പത്മിനി ടീച്ചറെ വിവിധ കൂട്ടായ്മകളും പൂർവ്വ വിദ്യാർത്ഥികളും ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ഉപഹാര സമർപ്പണവും നടത്തി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിജു മാസ്റ്റർ, ഫാസിൽ PP, NS വിഷ്ണു, പ്രമോദ്, മനോജ് PV, VP ഇബ്രാഹിംകുട്ടി, വൈശാഖ്, കോയ നടുവത്ത്, ലാലിഷ, വി.കെ ഷാജി, എം രവീന്ദ്രൻ മാസ്റ്റർ, MM ഗോവിന്ദൻ, അരുൺ മണമൽ, അലി എം.കെ, അനുരാധ CDPO തുടങ്ങിയവർ സംസാരിച്ചു. ജമാൽ മാസ്റ്റർ സ്വാഗതവും അംഗനവാടി അധ്യാപിക പത്മിനി ടീച്ചർ നന്ദിയും പറഞ്ഞു.
