അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു

കൊയിലാണ്ടി: എംടി മലയാളത്തിൻ്റെ സുകൃതം എന്ന പേരിൽ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സായാഹ്‌നം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നടത്തികൊണ്ട് എം.ടി യുടെ നിസ്തുലമായ സംഭാവനകളെക്കുറിച്ച് സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം എം. സുരേഷ് ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനെ പൊന്നാട അണിയിച്ചു. ഐ. ശ്രീനിവാസൻ, NSS പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, ഇ.എം. നാരായണൻ, അജിത ആവണി, അനുശ്രീ നികേഷ്, നമ്പ്രോട്ടിൽ ശശി, ഡെലീഷ് ബി, കെ.എം. സുരേഷ് ബാബു, സഫീറ വി. കെ, റയീസ് കുഴുമ്പിൽ, വിജില സി. കെ, ദേവനന്ദ കെ, ചേതസ് പി.കെ. ഷാദിയ എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല സെക്രട്ടറി ശ്രീജിത്ത് പി സ്വാഗതവും സി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

