KOYILANDY DIARY.COM

The Perfect News Portal

ചുവപ്പ് ഒരു പ്രതീക്ഷയാണ്, അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ട: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ചുവപ്പ് ഒരു വലിയ പ്രതീക്ഷയാണെന്നും അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മീഡിയ വണ്‍ ചാനല്‍ ചുവപ്പിനെ കാവിയാക്കി കാണിച്ചു നടത്തിയ തെറ്റായ പ്രചാരണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചുവപ്പിനെ കാവിയാക്കുക എന്ന ആഗ്രഹം  ബോധപൂര്‍വ്വം നടത്തുന്നതാണ്. അത് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിനെ മാത്രം ലാക്കാക്കിയല്ല, അതിന് പിന്നില്‍ വലിയ അജണ്ടയുണ്ട്.  

ചുവപ്പ് ഒരു പ്രതീക്ഷയാണ്. മതനിരപേക്ഷയുടെ പ്രതീക്ഷയാണ് ചുവപ്പ്. ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാല്‍ നിരാശ വലിയ നിലയില്‍ എത്തുകയും ജനാധിപത്യപാതയില്‍ നിന്ന് മറ്റുപാതകളിലേയ്ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുള്ള യുവാക്കള്‍ പോകുവാന്‍ ഇടയുള്ള അപകടകരമായ സാഹചര്യമാണുണ്ടാവുക. ചുവപ്പിന്റെ വിശ്വാസം തകര്‍ക്കുക എന്ന് ലക്ഷ്യം വെച്ചുള്ള ചില കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.

Share news