കുടുംബാരോഗ്യ മേഖലകളിൽ ഡോക്ടർമാരെ നിയമിക്കുക; യുവജനതാദൾ എസ്

കോഴിക്കോട്: മരുതോങ്കര, കുണ്ടുതോട് കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് രോഗികളെ വലയ്ക്കുന്നെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു. രണ്ടിടങ്ങളിലും ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരില്ലെന്നും ഞായറാഴ്ച ദിവസങ്ങളിൽ പരിശോധനയും നടക്കുന്നുമില്ല.

ഒട്ടനവധി രോഗികൾ വേണ്ട ചികിത്സ ലഭിക്കാതെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലോ മറ്റു സ്വകാര്യ ആശുപത്രികളിലോ സേവനം തേടി പോകുന്നു. കുണ്ടുതോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് വേണ്ടിടത്ത് രണ്ടും മരുതോങ്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്താൻ ഒരു ഡോക്ടറും മാത്രമാണ് നിലവിലിലുള്ളത്. പൊതുജനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ നിന്ന് ഉടനടി പരിഹാരം കണ്ടെത്തണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എസ് വി ഹരിദേവിൻ്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വിശാലിനി ഇ എം, സംസ്ഥാന വൈസ് പ്രസിഡണ്ട് രബീഷ് പയ്യോളി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ നിധിൻ എം ടി കെ, ഫായിസ് കാന്തപുരം, ജില്ലാ ട്രഷറർ ലിജിൻ രാജ് കെ പി ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ അരുൺ നമ്പിയാട്ടിൽ, സാലിം എൻ കെ, മിസ്തഹ്, രാഗേഷ് വി കെ തുടങ്ങിയവർ സംസാരിച്ചു.
