KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി മേഖലയിൽ മികവിനുള്ള അംഗീകാരം ലഭിച്ച നിയാർക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി

കൊയിലാണ്ടി: ഭിന്നശേഷി മേഖലയിൽ മികവിനുള്ള അംഗീകാരം ലഭിച്ച നിയാർക്ക് കൊയിലാണ്ടി പൗരാവലിയുടെ ആദരവ് ഏറ്റുവാങ്ങി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പിയും പരിശീലനവും നൽകുന്നതിനുവേണ്ടി സ്ഥാപിതമായ നിയാർക്ക് (നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് & റിസർച്ച് സെന്റർ) ന് കേരള സർക്കാരിന്റെ ഭിന്നശേഷി മേഖലയിലെ മികവിനുള്ള അംഗീകാരം ലഭിച്ചതിന് ആദരസൂചികമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി പൗരാവലി സ്നേഹാദരവ് 2024 സംഘടിപ്പിച്ചു.
കൊയിലാണ്ടി പൗരവലിക്കു വേണ്ടി ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ കാനത്തിൽ    ജമീലയിൽ നിന്ന്  നെസ്റ്റ് ഭാരവാഹികളായ ചെയർമാൻ  അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ്, ട്രഷറർ ടി പി ബഷീർ, ടി കെ അബ്ദുൽ നാസർ, അബ്ദുൽ ഹാലിക്ക് അബൂബക്കർ, സാലിഹ് ബാത്ത, സെയ്ദ് സൈൻ ബാഫഖി, ടി വി കൃഷ്ണൻ, എം വി ഇസ്മയിൽ എന്നിവർ ചേർന്ന് പ്രൗഢഗംഭീരമായ സദസിനെ സാക്ഷി നിർത്തിക്കൊണ്ട്  ഏറ്റുവാങ്ങി.
ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപെഴ്‌സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, അസീസ് മാസ്റ്റർ, വൈശാഖ്, അജിത്, മനോജ്‌ പയറ്റുവളപ്പിൽ, റഹ്മത്ത്, കെ എം നജീബ്, ഫക്രുദീൻ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് IAS മുഖ്യാതിഥിയായ ഈ പരിപാടിയിൽ P M A ഗഫൂർ, Dr. അനിൽ മുഹമ്മദ്‌, Dr. സുരേഷ് കുമാർ, Dr. റോഷൻ ബിജിലി, ഷാഫി കൊല്ലം, അയ്യൂബ് കേച്ചേരി എന്നിവർ സംബന്ധിച്ചു.
തുടർന്ന് പി എം എ ഗഫൂറും Dr. അനിൽ മുഹമ്മദും ഭിന്നശേഷിക്കാർ സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ നമ്മളിലൊരാളായി കാണേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സംസാരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ഉത്കണ്ഠകളും ജനങ്ങളിലേക്കെത്തിക്കുന്ന വേറിട്ട കലാപരിപാടികൾ അവതരിപ്പിക്കുകയും അത് കാണികൾക്ക് വ്യത്യസ്തമായൊരു അനുഭവമാവുകയും ചെയ്തു. നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി സ്വാഗതം പറഞ്ഞു.
Share news