വിശക്കുന്നവന് ഭക്ഷണം നൽകുന്നത് വലിയ പുണ്യം
കക്കോടി: വിശക്കുന്നവന് ഭക്ഷണം നൽകുന്നത് ഏറ്റവും വലിയ പുണ്യമാണെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. മഹത് വ്യക്തിത്വത്തിൻ്റെ പേരിൽ നൽകുന്ന ഇത്തരം സൽപ്രവർത്തനം ഉചിതവും ശ്രേഷ്ഠമായ കർമവുമാണെന്നും അദ്ദഹം പറഞ്ഞു. കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷണ സാധന കിറ്റ് വിതരണവും ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അറോട്ടിൽ കിഷോർ മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവർത്തകരായ ഉമ്മർ ഫാറൂഖ് കരുവൻതിരുത്തി, ബഷീർ പാലക്കൽ എന്നിവരെ എം.കെ രാഘവൻ ഉപഹാരം നൽകി ആദരിച്ചു. കെ.പി മജീദ് മുഖ്യ പ്രഭാഷണം നടത്തി. എൻ.പി മജീദ്, കെ.പി അബൂബക്കർ, എൻ.കെ അനിത ടീച്ചർ, താഹിറ കുഞ്ഞി സേനാലിവീട്ടിൽ, എൻ.പി ഷാഹിദ, കെ.ഫൗസിയ, ബുഷ്റ ജാബിർ, കെ.പി ഷറീന, സെലിൻ പ്രജീഷ്, കെ.വി സലീന, സുബൈദ കൊങ്ങന്നൂർ എന്നിവർ സംസാരിച്ചു.