KOYILANDY DIARY.COM

The Perfect News Portal

മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കൾക്ക് സ്വീകരണം നൽകി

ചേമഞ്ചേരി: മികച്ച അങ്കണവാടി പ്രവർത്തകർക്കുള്ള സംസ്ഥാന അവാർഡ് നേടിയ വി.കെ. ഉഷാകുമാരി, പി.എം.മിനി എന്നിവർക്ക് സ്വീകരണം നൽകി. ജനാധിപത്യ മഹിള അസോസിയേഷൻ പൊയിൽക്കാവ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉപഹാരങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ഏരിയ കമ്മറ്റി അംഗം ഷൈമ കന്മനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്വീകരണത്തിന് അവാർഡ് ജേതാക്കളായ വി.കെ. ഉഷാകുമാരി, പി.എം.മിനി എന്നിവർ മറുമൊഴി നൽകി. ജയശ്രീ മനത്താനത്ത് സ്വാഗതവും പ്രനീത നന്ദിയും പറഞ്ഞു.

Share news