KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ എൽഡിഎഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി

.
കൊടക്കാട്ടുംമുറി: കൊയിലാണ്ടി നഗരസഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനാധിപത്യ മുന്നണി കൗൺസിലർമാർക്ക് കൊടക്കാട്ടുംമുറിയിൽ ഉജ്വല സ്വീകരണം നൽകി. മുണ്ട്യാടിതാഴെ നിന്ന് ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടിയുള്ള പ്രകടനത്തോടുകൂടിയായിരുന്നു. സ്വാകരണ പരിപാടി ഒരുക്കിയത്. സിപിഐഎം ഓഫീസ് പരിസരത്ത് നടന്ന സമ്മേളനം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊല്ലം ലോക്കൽ സെക്രട്ടറി എൻ കെ ഭാസ്ക്കരൻ അദ്ധ്യക്ഷതവഹിച്ചു.
.
.
മുൻ എംഎൽഎ കെ.ദാസൻ, ആനക്കുളം ലോക്കൽ സെക്രട്ടറി കെ ടി സി ജേഷഷ്‌, യു കെ ചന്ദ്രൻ, എ സുധാകരൻ, സി ടി ബിന്ദു, രമ്യ പണ്ടാരക്കണ്ടി, സി.കെ. ജയദേവൻ എന്നിവർ സംസാരിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂക്കേഷനിൽ ഒന്നാം റേങ്ക് നേടിയ ദേവദർശൻ ചാത്തോത്തിന് നാടിൻ്റെ സ്നേഹാദരം ടി കെ ചന്ദ്രൻ മാസ്റ്റർ സമർപ്പിച്ചു. കെ കെ ഭാസ്ക്കരൻ സ്വാഗതവും കെ പി ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.
Share news