വായനാദിനം ആചരിച്ചു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും, ചേമഞ്ചേരി യു.പി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. പ്രാദേശിക എഴുത്തുകാരെയും പുസ്തക പ്രസാധകനെയും ചടങ്ങിൽ ആദരിച്ചു.

വചനം ബുക്സ് പ്രസാധകൻ അബ്ദുള്ളക്കോയ കണ്ണങ്കടവ്, എഴുത്തുകാരായ ഡോക്ടർ അബൂബക്കർ കാപ്പാട്, വിനീത മണാട്ട്, നാസർ കാപ്പാട്, ഷരീഫ് വി കാപ്പാട് എന്നിവർക്കുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വത്സല പുല്ല്യേത്ത്, പി.ടി.എ പ്രസിഡണ്ട് വി.സുബൈർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ആരതി, ഹരിപ്രിയ, അയന എന്നീ ടെയിനിംഗ് അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഹെഡ്മിസ്ട്രസിന് കൈമാറി. ഹെഡ്മിസ്ട്രസ് സജിത സി.കെ സ്വാഗതവും അബ്ദുൽ റഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.
