രാഷ്ട്രീയ മഹിള ജനതാദൾ ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ

കൊയിലാണ്ടി: രാഷ്ട്രീയ മഹിള ജനതാദൾ ദ്വിദിന ജില്ലാ ക്യാമ്പ് അകലാപ്പുഴ ലെയ്ക് വ്യൂ റിസോർട്ടിൽ ഒക്ടോബർ 26, 27 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. സംഘാടക സമിതി യോഗം ജില്ലാ പ്രസിഡണ്ട് പി സി നിഷാകുമാരിയുടെ അധ്യക്ഷതയിൽ ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിമല കളത്തിൽ, നിഷ പി.പി, രാമചന്ദ്രൻ കുയ്യണ്ടി, സി.പി രാജൻ, എം.പി അജിത, ബേബി ബാലമ്പ്രത്ത്, വനജ രാജേന്ദ്രൻ, ഷൈമ കോറോത്ത്, പി.ടി. രാഘവൻ, റീന രയരോത്ത്, ഷീബ ശ്രീധരൻ, സുമ തൈക്കണ്ടി, ജെ.എൻ പ്രേംഭാസിൻ, കെ.പി കുഞ്ഞിരാമൻ, നിഷാദ് പൊന്നങ്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി രാമചന്ദ്രൻ കുയ്യണ്ടി (ചെയർമാൻ) എം.കെ പ്രേമൻ, പി.ടി രാഘവൻ, കെ. എം കുഞ്ഞിക്കണാരൻ, രാജൻ കെ, പി. ഗോപാലൻ മാസ്റ്റർ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, വൈ. ചെയർമാൻ) പി.സി നിഷാകുമാരി (ജനറൽ കൺവീനർ) പി. പി നിഷ, സതി എം. കെ, ഷൈമ കോറോത്ത്, എം.പി അജിത, അവിനാഷ് ചേമഞ്ചേരി, രജീഷ് മാണിക്കോത്ത്, കെ.കെ ശ്രീധരൻ, ക്രൺവീനർ) എം. കെ ലക്ഷ്മി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
