പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർദ്ധനക്കെതിരെ കൊയിലാണ്ടിയിൽ രാഷ്ട്രീയ ജനതാദൾ പ്രതിഷേധിച്ചു

കൊയിലാണ്ടി: പാചക വാതകത്തിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധനവിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം സുരേഷ് മേലെപ്പുറത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.കെ രാധാകൃഷ്ണൻ ആധ്യക്ഷത വഹിച്ചു.

സി.കെ. ജയദേവൻ, വി.പി. മുകുന്ദൻ, ഗിരീഷ് കുമാർ കെ.കെ, ബാബു ചിറക്കൽ എന്നിവർ സംസാരിച്ചു. മുരളി തെരുവത്ത്, പത്മനാഭൻ, ഫിറോസ്, സുര പി.കെ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

