ശ്രീ അരീക്കര പരദേവത ക്ഷേത്രത്തിൽ രംഗവേദി (സ്റ്റേജ്) ഉദ്ഘാടനം ചെയ്തു
.
നടുവത്തൂർ: ശ്രീ അരീക്കര പരദേവത ക്ഷേത്രത്തിൽ പ്രഹ്ലാദ് വൃന്ദാവനം വക പുതുതായി നിർമ്മിച്ച രംഗവേദി (സ്റ്റേജ്) യുടെ ഉദ്ഘാടനം ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവ് നിർവ്വഹിച്ചു. ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രാമചന്ദ്രൻ ചിത്തിര, ഭാസ്ക്കരൻ മാഷ്, രാധാകൃഷ്ണൻ ദേവതാരം, പീതാംബരൻ ചേരിമീത്തൽ, സുധീഷ് പാറക്ക് മീത്തൽ, ജിധീഷ് കണ്ണച്ചാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.




