KOYILANDY DIARY.COM

The Perfect News Portal

സോണിയ ഗാന്ധിയെ അതൃപ്‌തി അറിയിക്കാൻ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല. തന്റെ അതൃപ്‌തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സംസ്ഥാന സംഘടന ചുമതല നല്‍കിയാല്‍ ഏറ്റെടുക്കില്ലെന്ന് രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കും. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്‌താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

ഇന്നലെയാണ് കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാവേദിയായ പ്രവര്‍ത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തിയത്. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയംഗമായി ഉയര്‍ത്തിയത് രമേശ് ചെന്നിത്തലയ്ക്ക് ഇരട്ട പ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Advertisements
Share news