നിർദ്ധന കുടുംബങ്ങൾക്കുള്ള റമസാൻ കിറ്റ് വിതരണം ചെയ്തു
.
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ശിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർദ്ധന കുടുംബങ്ങൾക്കുള്ള റമസാൻ കിറ്റ് വിതരണം മഹല്ല് ഖത്തീബ് കെ. അബ്ദു റഹിമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു.

കൺവീനർ കെ.പി മജീദ്, മഹല്ല് പ്രസിഡണ്ട് മാമുക്കോയ ഹാജി, അഹമ്മദ് കോയ ബാഖവി, പി.പി ഹംസ ലക്ഷ ദ്വീപ് സംസാരിച്ചു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി സ്വാഗതവും റീജ കക്കോടി നന്ദിയും പറഞ്ഞു.



