KOYILANDY DIARY

The Perfect News Portal

മഴവില്ല് 2024. വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു

കോഴിക്കോട് : കേരള ഫിലിം & കൾച്ചറൽ പ്രമോഷൻ സൊസൈറ്റി സംഘടിപ്പിച്ച മഴവില്ല് 2024. കലാ സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരെ ആദരിച്ചു. കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവർത്തകൻ പി. കെ. അജ്മൽ ഉത്ഘാടനം ചെയ്തു. ലോക കേരള സഭ അംഗം പി. കെ.കബീർ സലാല അധ്യക്ഷനായി.
നാലാം തവണയും ലോക കേരള സഭ അംഗമായ കബീർ സലാല, സംഗീത സംവിധായകൻ നരേൻ പുലാപറ്റ. എഴുത്തുകാരൻ കെ. ടി. ഗോപാലൻ. അഭിനേതാവ് രതീഷ് വരവൂർ. സിനിമ താരം അഷ്ടമി കൃഷ്ണ, സോഷ്യൽ മീഡിയ താരം വൈഷ്ണവി, പ്രവാസി എഴുത്തുകാരൻ ഗഫൂർ എരഞ്ഞിക്കാട്ട്, നർത്തകി ആർദ്ര സിഹരി എന്നിവരെ ആദരിച്ചു. സിനിമ സീരിയൽ താരം രമാ ദേവി മുഖ്യാതിഥിയായി.
Advertisements
ഫിലിം &കൾച്ചറൽ പ്രമോഷൻ സൊസൈറ്റി ചെയർ പേഴ്സണൺ സുമ അജിത്ത്, റിട്ട. ജില്ലാ ജഡ്ജി കൃഷ്ണൻ കുട്ടി, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി. അനിൽ, മാധ്യമ പ്രവർത്തകൻ എം. പി. പത്മനാഭൻ, എരഞ്ഞിക്കാട്ട് അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.