മഴ പാറ്റ ശല്യം നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലും പരിസര പ്രദേശങ്ങളിലുമായി രൂക്ഷമായ മഴപാറ്റ ശല്യം നാട്ടുകാരെയും വ്യാപാരികളെയും യാത്രക്കാരെയും ഏറെനേരം ദുരിതത്തിലാക്കി. ചുറ്റുപാടുകളിലും പാറ്റകളുടെ ശല്യം കാരണം കടകൾ കുറച്ചു സമയം അടച്ചിട്ടു. വെളിച്ചമുള്ള സ്ഥലങ്ങളിലൊക്കെ കൂട്ടമായെത്തുന്ന മഴപ്പാറ്റ കടകളിലെ ഭക്ഷണ പാത്രങ്ങളിലും മറ്റും വീഴുന്നതും കച്ചവടക്കാർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കിയത്. മഴക്കാലം അവസാനിക്കുന്നതോ തുടങ്ങുന്നതിനു മുമ്പായി ഉണ്ടാവുന്ന ഒരു പ്രതിഭാസമാണ് ഇതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.



