തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റെയിൽവേ ഗേറ്റ് നിർത്തലാക്കി
തിക്കോടി: റെയിൽവേ അടിപ്പാത നിർമ്മാണത്തെ തുടർന്ന് തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റെയിൽവേ ഗേറ്റ് താൽക്കാലികമായി നിർത്തലാക്കി. ഇതോടെ സഞ്ചാരികൾ കെണിയിലായി. കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് പ്രദേശത്തുള്ള റെയിൽവേ ഗേറ്റ് അനിശ്ചിതമായി അധികാരികൾ നിർത്തലാക്കി. റെയിൽവേ ഗേറ്റിനു വടക്ക് ഭാഗത്തുള്ള റെയിൽവേ അടിപ്പാത നിർമ്മാണം പൂർത്തീകരണത്തിൻ്റെ ഭാഗമായാണ് ഇതെന്നാണ് വിവരം. ഇനി ഗേറ്റ് തുറക്കാൻ സാധ്യതയില്ലെന്നുമാണ് അറിയുന്നത്.

.
റെയിൽവെയുടെ മുന്നറിയിപ്പ് ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അടിപ്പാത നിർമ്മാണം പൂർത്തിയാകുന്നതുവരെ തൊട്ടടുത്ത റെയിൽവെ ഗേറ്റ് ഉപയോഗപ്പെടുത്തണമെന്നാണ് മുന്നറിയിപ്പ് ബോർഡിലുള്ളത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി കുഞ്ഞമ്മദ്, വാർഡ് മെമ്പർ ഷഫ്ന ഷാനവാസ് എന്നിവർ വെസ്റ്റ് ഹില്ലിലുള്ള എൻജിനീയറെ സന്ദർശിച്ച് ചർച്ച നടത്തി.
.

.
ജനുവരി 31ന് മുമ്പ് യാത്ര സ്ഥാപിക്കും എന്നാണ് അവർക്ക് കിട്ടിയ വിവരം.
മഴക്കാലത്ത് അടിപ്പാതയിൽ വെള്ളം കയറുന്നത് തടയാൻ പ്രത്യേകതരം ഭിത്തിയും, ശാസ്ത്രീയമായി ട്രൈനേജും നിർമ്മിക്കുമെന്നും അധികൃതർ ഉറപ്പു നൽകി.



