KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വീണ്ടും ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു.

കൊയിലാണ്ടിയിൽ വീണ്ടും ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്. ദേശീയപാതയിൽ പ്രവർത്തിക്കുന്ന ‘പെട്രാസ് ബേക്ക് ആൻഡ് ഡൈൻ’ എന്ന സ്ഥാപനത്തിൽ നിന്നാണ് ലേബൽ ഇല്ലാതെ വേവിച്ച് വീണ്ടും വിളമ്പുന്നതിന് ഫ്രീസറിൽ സൂക്ഷിച്ച അൽഫാം ചിക്കൻ പിടിച്ചെടുത്തത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനാരോഗ്യ ചുറ്റുപാടിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും, പഴകിയ ഭക്ഷണ സാധനങ്ങൾ വിളമ്പുന്നതും കർശനമായി തടയുമെന്നും,  നിയമ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വീകരിക്കുമെന്നും നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ പ്രജില. സി അറിയിച്ചു. പരിശോധനയിൽ നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്. എ. പി, കെ. റിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർ ലിജോയ്. സി എന്നിവർ പങ്കെടുത്തു.
Advertisements