KOYILANDY DIARY.COM

The Perfect News Portal

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി

.

മൂന്നാം ലൈംഗിക പീഡന ഗർഭഛിദ്ര കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് കസ്റ്റഡിയിലെടുത്ത രാഹുലിനെ എത്തിക്കുകയായിരുന്നു. പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയംകൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം.

 

രാഹുലിനെതിരെ ശക്തമായ തെളിവുകളാണ് മൂന്നാം കേസിൽ പരാതിക്കാരി നൽകിയിരിക്കുന്നത്. അതീവ ഗൗരവ സ്വഭാവമുള്ള തെളിവുകൾ പരാതിക്കാരി കൈമാറി. ആശുപത്രി രേഖളും ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കൽ രേഖകളും സാമ്പിളും തെളിവായി കൈമാറി. രാഹുൽ സാമ്പത്തിക ചൂഷണം നടത്തിയതിനും തെളിവുകളുണ്ട്. അന്വേഷണ സംഘം ആശുപത്രിയിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ തുടങ്ങിയതെന്ന് പരാതിക്കാരിയുടെ മൊഴി. ഉപതെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചു. മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി കിട്ടിയ പരാതിയാണ് SIT യ്ക്ക് കൈമാറിയത്.

Advertisements

 

കസ്റ്റഡിയിലെടുത്ത എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് എത്തിച്ചത്. പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ  വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്‍റെ താമസം. രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Share news