KOYILANDY DIARY.COM

The Perfect News Portal

തെളിവെടുപ്പിൽ മുറിയെടുത്തെന്ന് സമ്മതിച്ച് രാ​ഹുൽ മാങ്കൂട്ടത്തിൽ; മറ്റ് ചോദ്യങ്ങളോട് മൗനം

.

രാഹുൽ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലിൽ നടത്തിയ തെളിവെടുപ്പിൽ നിർണായ വിവരങ്ങളാണ് കണ്ടെത്തിയത്. ​രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് പുലർച്ചെയാണ് തെളിവെടുപ്പിന് അന്വേഷണ സംഘം തിരുവല്ലയിലെ ഹോട്ടലിൽ എത്തിയത്. ഇവിടെ രാഹുലുമായി തെളിവെടുപ്പ് നടത്തിയപ്പോൾ ഹോട്ടലിൽ മുറിയടുത്തെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചിരിക്കുന്നത്.

 

ഇവിടെ എത്തിച്ചായിരുന്നു ബലാത്സം​ഗമെന്ന് അതിജീവിതയുടെ പരാതിയിൽ പറയുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പ് നടന്നത്. ക്ലബ് സെവൻ ഹോട്ടലിലെ നാലാം നിലയിൽ 408-ാം നമ്പർ മുറിയാണ് എടുത്തത്. ഇവിടെ ​രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേരിലല്ല ഇയാൾ രജിസ്ട്രേഷൻ നടത്തിയത്. ബി ആർ രാഹുൽ എന്നാണ് ​രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള പേര്. അതിജീവിതയെക്കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ മുറി എടുപ്പിച്ചിരുന്നത്.

Advertisements

 

 

2024 ഏപ്രിൽ മാസം 8 ന് ഉച്ചയ്ക്ക് 1 മണിക്കാണ് അതിജീവിതയുമായി രാഹുൽ മാങ്കൂട്ടം എംഎൽഎഹോട്ടലിൽ എത്തിയത്. ഒരു മണിക്കൂർ മാത്രമാണ് മുറിയിൽ ചിലവഴിച്ചതെന്നും രാഹുൽ പറഞ്ഞു. പീഡിപ്പിച്ചോ എന്നും മറ്റുള്ള ചോദ്യങ്ങൾക്കും രാഹുൽ മൗനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തോട് സഹകരിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.

Share news