KOYILANDY DIARY.COM

The Perfect News Portal

ചോദ്യപേപ്പർ ചോർച്ച കേസ്; മുഹമ്മദ് ഷുഹൈബിന് ജാമ്യം

ചോദ്യപേപ്പർ ചോർച്ചക്കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ എസ്. രാജീവ്, എം. മുഹമ്മദ് ഫിർദൗസ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണൻ ജാമ്യമനുവദിച്ചത്. നേരത്തെ റിമാൻഡിൽ കഴിയുന്ന ഒന്നാംപ്രതി ഷുഹൈബിൻ്റെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി ഷുഹൈബിന് ജാമ്യം അനുവദിച്ചിരുന്നില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടിയിരിക്കുകയാണ്. നേരത്തെ, കസ്റ്റഡിയിൽ ലഭിച്ച ഇരുവരുമായി അന്വേഷണ സംഘം വിവിധ ഇടങ്ങളിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.

Share news