KOYILANDY DIARY.COM

The Perfect News Portal

ക്യു എഫ് എഫ് കെ ലോഗോ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു

ക്യു എഫ് എഫ് കെ ലോഗോ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു.. കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി (ക്യു.എഫ്.എഫ്.കെ)  കോഴിക്കോടിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് കൊയിലാണ്ടിയിൽ നിർവ്വവഹിച്ചു. ക്യു എഫ് എഫ് കെ യുടെ ഇന്റെർനാഷണൽ ഡോക്യുമെന്റ്റി ഷോർട് ഫിലിം 2023  ഫെസ്റ്റിവലിന് മുന്നോടിയായിട്ടുള്ള ഉത്ഘാടന കർമ്മം കൂടിയാണ് ലോഗോ പ്രകാശനത്തിലൂടെ താരം നിർവഹിച്ചത്.
ജനുവരി പകുതിയോടെ മത്സരത്തിനുള്ള എൻട്രികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി  ക്ഷണിക്കുമെന്ന് ക്യു എഫ് എഫ് കെ ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട പ്രശാന്ത് ചില്ല, ട്രഷറർ ആൻസൻ ജേക്കബ്, മകേശൻ നടേരി, മണിദാസ് പയ്യോളി, ഹരി ക്ലാപ്സ്, വിശാഖ്നാദ്, രഞ്ജിത് ലാൽ, അർജ്ജുൻ സാരംഗി എന്നിവർ സംബന്ധിച്ചു.
Share news