KOYILANDY DIARY.COM

The Perfect News Portal

പി.വി സത്യനാഥിൻ്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കരിച്ചു

കൊയിലാണ്ടിയിൽ കൊലചെയ്യപ്പെട്ട സിപിഐ(എം) നേതാവ് പി.വി സത്യനാഥിൻ്റെ മൃതദേഹം സംസ്ക്കരിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രാത്രി 9 മണിയോടുകൂടിയാണ് ശവസംസ്ക്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, കെ.കെ. ദിനേശൻ, കെ. മുഹമ്മദ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. ലതിക എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

നേരത്തെ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി ഓഫീസിനു മുമ്പിൽ പൊതു ദർശനത്തിനുവെച്ചപ്പോൾ സംസ്ഥാന നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, മന്ത്രി മുഹമ്മദ് റിയാസ്, എ. പ്രദീപ് കുമാർ, മുൻ എം.എൽ.എമാരായ പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ, എം.എൽ.എ കാനത്തിൽ ജമീല മറ്റ് ഇടതുമുന്നണി നേതാക്കളും, പ്രതിപക്ഷ നേതാക്കളുമുൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. 

Share news