KOYILANDY DIARY.COM

The Perfect News Portal

പി.വി അൻവറിൻ്റെ രാജി ഒരു ചലനവുമുണ്ടാക്കില്ല. എം.വി ഗോവിന്ദൻ മാസ്റ്റർ

കൽപ്പറ്റ: രാജി വെച്ച് ഒഴിഞ്ഞ പി വി അൻവർ ഒരു രാഷ്ട്രീയ ചലനവും ഉണ്ടാക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, അൻവർ ഒടുവിൽ യുഡിഎഫിൽ തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ അൻവർ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
.
.
‘അൻവറിന്റെ രാജി ഒരു ചലനവും കേരളത്തിൽ ഉണ്ടാക്കില്ല. നേരത്തെ പറഞ്ഞ പോലെ അൻവറിനെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്ന പ്രശ്‌നവുമില്ല. അദ്ദേഹം എവിടേക്കാ പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസ്സവും ഓരോ സ്ഥലത്ത് പൊയ്ക്കൊണ്ടിരിക്കുകയാണ്. എം വി ഗോവിന്ദൻ പറഞ്ഞു.
.
അൻവർ നേരത്തെ യുഡിഎഫിൻറെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അദ്ദേഹം അവിടെ തന്നെ എത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പി വി അൻവറിൻ്റേത് അറുപിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കുട്ടിച്ചേർത്തു.
നിയമസഭാ സ്‌പീക്കർ എ എൻ ഷംസീറിനെ ഓഫീസിലെത്തി നേരിൽകണ്ടാണ് പി വി അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചത്. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് എംഎൽഎയുടെ രാജി. അൻവർ രാജിവച്ചതോടെ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.
Share news