KOYILANDY DIARY.COM

The Perfect News Portal

കോടിയേരിയെ കാണാൻ പുഷ്പനെത്തി

കണ്ണൂർ: പ്രിയസഖാവ് കോടിയേരി ബാലകൃഷ്‌ണനെ അവസാനമായി ഒരുനോക്കുകാണാൻ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പ‌‌നെത്തി. പാർട്ടി പതാക പുതപ്പിച്ച കോടിയേരിയുടെ ഭൗതിക ശരീരത്തിനരികെ പ്രവർത്തകർ എത്തിച്ചപ്പോൾ താങ്ങും തണലുമായിരുന്ന പ്രിയ സഖാവിന്റെ മുഖം പുഷ്‌പൻ അവസാനമായി കണ്ടു.

 

തന്റെ എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന് സഹായങ്ങൾ ചെയ്‌തു തന്ന സഖാവാണ്. നാട്ടിലുള്ളപ്പോഴും അല്ലാത്തപ്പോഴും വിളിക്കാറുണ്ട്. നാട്ടിലുള്ളപ്പോൾ കാണാൻ വരാറുണ്ട്’- കോടിയേരിയുടെ ഓർമ്മകളിൽ വിതുമ്പിക്കൊണ്ട് പുഷ്‌പൻ പറഞ്ഞു.

Share news