KOYILANDY DIARY.COM

The Perfect News Portal

“പുററുതേൻ” പ്രകാശനം ചെയ്തു

കോഴിക്കോട്: ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച അനിൽ കാഞ്ഞിലശ്ശേരിയുടെ ചെറുകഥകളുടെ സമാഹാരം “പുറ്റു തേൻ ” പ്രകാശനം ചെയ്തു. കെ.ഇ. എൻ കുഞ്ഞഹമ്മദ്‌ മാതൃഭൂമി അസി. എഡിറ്റർ കെ.വിശ്വനാഥിന് നല്കി പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിൽ ഡോ. കെ. ദിനേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.കെ.കുമാരൻ, ഡോ. സോണിയ ഇ പി, വി.പി. ഏലിയാസ്, ഹംസ ആലുങ്കൽ, പി. വിശ്വൻ മാസ്റ്റർ, അനിൽ കാഞ്ഞിലശ്ശേരി, മധു കിഴക്കയിൽ, യു.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Share news