KOYILANDY DIARY.COM

The Perfect News Portal

പുണ്യം റെസിഡൻസ് അസോസിയേഷൻ കുറുവങ്ങാടിൻ്റെ 9-ാം വാർഷികം ”പുണ്യം ഫെസ്റ്റ് 2023″

കൊയിലാണ്ടി: പുണ്യം റെസിഡൻസ് അസോസിയേഷൻ കുറുവങ്ങാടിൻ്റെ  9-ാം വാർഷികം ”പുണ്യം ഫെസ്റ്റ് 2023” ചിത്രകാരനും സാഹിത്യകരനുമായ യൂ കെ  രാഘവൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.  ഇ വർഷത്തെ സംസ്ഥാനത്തലത്തിൽ ഏറ്റവും മികച്ച തഹസിൽദാറായി തെരഞ്ഞെടുക്കപ്പെട്ട സി പി മണി മുഖ്യതിഥിയായി. ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട്‌ ടി.പി ശശിധരൻ അധ്യക്ഷത വഹിച്ചു, അൽ മുബാറക്ക് കളരിസംഘം ഗുരുക്കൾ വി.കെ. ഹമീദ് ചെമ്പകൊട്ടിനെ പൊന്നാടയും മൊമൻ്റോയും നൽകി രാഘവൻ മാസ്റ്റർ ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രീറാം യു.എസ്, ആ ദിത്യൻ എന്നീ വിദ്യാർത്ഥികളെ സിപി മണി മൊമെന്റോ നൽകി അനുമോധിച്ചു. മനോജ്‌ മാസ്റ്റർ, സുശീല ടീച്ചർ, പ്രഭാവതി വി.കെ,, സുധീ കെപി, മഠത്തിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൺവീനർ ഹൈരുന്നിസ  ഫൈസൽ  സ്വാഗതവും സി.കെ  കൃഷ്ണൻ നന്ദിയും പറഞ്ഞു.

Share news